• 02 September 2021 (1 messages)
 • @626003237 #26042 03:05 PM, 02 Sep 2021
 • 05 September 2021 (86 messages)
 • @mujeebcpy #26044 03:36 AM, 05 Sep 2021
  ഈ അർബൺ ഡിക്ഷ്നറിയൊക്കെ പോലെ ന്യൂജെൻ വാക്കുകളും പ്രയോഗങ്ങളും അര്‍ത്ഥങ്ങളും ഭാഷാഭേദങ്ങളും ഡോക്യുമെന്റ് ചെയ്യാൻ smc യുടെ നേതൃത്വത്തിൽ ഒരു പ്ലാറ്റ്ഫോം തുടങ്ങിയാ നന്നാവില്ലേ? ആളുകള്‍ക്ക് വാക്കും അര്‍ത്ഥവും സജസ്റ്റ് ചെയ്യാൻ പറ്റുന്ന രീതിയിലൊരു പ്ലാറ്റ്ഫോം. അപ്രൂവൽ സിസ്റ്റം വെച്ച്
 • @nambolan ↶ Reply to #26044 #26045 04:22 AM, 05 Sep 2021
  @mattra and @hfactor ഒരിക്കൽ ആ സംഗതി പറഞ്ഞിരുന്നു.
 • ഞാനും കുറേ ആയി ആലോചിക്കുന്നതാണ്. ടീമിനേ ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ഒന്ന് സീരിയസായി ആലോചിച്ചാലോ
 • @hfactor #26049 05:01 AM, 05 Sep 2021
  Olam തന്നെ യൂസ് ചെയ്ത ഉണ്ടാക്കാവുന്നതെയുള്ളൂ.
 • @hfactor #26050 05:02 AM, 05 Sep 2021
  രണ്ടും രണ്ട് ഡാറ്റാബേസ് ആണെന്ന് മാത്രം‌
 • @hfactor #26051 05:02 AM, 05 Sep 2021
  കണ്ടന്റ് ആണ് പണി. ടെക്ക് അല്ല.‌
 • അതാണ് പണി. പബ്ലികിന് സജഷന് വിട്ട് കൊടുക്കുകയും അത് അപ്രൂവ് ചെയ്യാനും ആള് വേണം. ഇല്ലെങ്കി നടക്കില്ല. മലയാളം സ്കോളേഴ്സ് ഉണ്ടായാ നന്നായി.
 • @vis_m ↶ Reply to #26051 #26053 05:11 AM, 05 Sep 2021
  ഒരു Mobile app create ചെയ്താ മതി. Google "crowdsource" appന് millions of contributions ആണ് ഓരോരുത്തരും കൊടുക്കുന്നത്.
 • @hfactor #26054 05:13 AM, 05 Sep 2021
  ആതിനും ആളുകൾ വേണം
 • @hfactor #26055 05:14 AM, 05 Sep 2021
  Be it a mobile app, web, or a form. Thing is, the data needs to be modified, validated and up voted.
 • @hfactor #26056 05:14 AM, 05 Sep 2021
  Like wiki. Like ubran dictionary.
 • yes. technology is not a problem.
 • @mujeebcpy #26058 05:15 AM, 05 Sep 2021
  ഒന്ന് പോപ്പുലറായാ അപ്‍വോട്ടും കോണ്ട്രിബ്യൂഷനും വന്നോളും. തുടങ്ങിയാലെ നടക്കൂ..
  ആദ്യം കുറച്ച് നമ്മൾ തന്നെ കണ്ടെത്തി ചേർത്ത് ബീറ്റ ഇറക്കി വാർത്ത വരുത്തിക്കണം.
 • @vis_m #26059 05:24 AM, 05 Sep 2021
  Malayalam Wiktionary had been extremely inactive so far. For many months, not even 1 editor had edited it: https://stats.wikimedia.org/#/ml.wiktionary.org/contributing/active-editors/normal|line|all|(page_type)~content*non-content|monthly

  I have been trying to revive it from this year
  Wikistats - Statistics For Wikimedia Projects

  Statistics for Wikimedia Projects: Wikipedia, Commons, Wikidata, Wikivoyage, Wiktionary, Wikibooks, Wikinews, Wikiquote, Wikiversity

 • @vis_m #26060 05:25 AM, 05 Sep 2021
 • @vis_m #26061 05:37 AM, 05 Sep 2021
  കുറേ public domain dictionary content recently available aayittundu:

  https://ml.wikisource.org/wiki/വർഗ്ഗം:നിഘണ്ടുക്കൾ (old important Malayalam dictionaries)
 • @AjithR ↶ Reply to #26051 #26062 05:46 AM, 05 Sep 2021
  ഒരു പ്രധാനപടി ഒരു വാക്ക് എന്തെന്ന് നിർവചിക്കുന്നതാണ്. ഉദാഹരണത്തിന് 'കൊടി' ഒരു വാക്ക് ആണ്, 'ചെങ്കൊടി'യോ?
 • knowyourmeme.com ന്റെ ഒരു മലയാള പതിപ്പും
 • @vis_m ↶ Reply to #26062 #26065 06:00 AM, 05 Sep 2021
  സമാസം

  ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടകപദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

 • @AjithR ↶ Reply to #26065 #26066 06:15 AM, 05 Sep 2021
  സമാസം എന്തെന്ന് അറിയുന്നത് കൊണ്ട് മതിയാകില്ല. ചില സമസ്തപദങ്ങൾക്ക് അതിന്റെ ഘടകങ്ങളുടെ അർത്ഥമേ ഉള്ളൂ, ചിലതിന് ഘടകങ്ങൾക്കില്ലാത്ത വേറെ അർത്ഥം ഉണ്ടാകുന്നു. ആദ്യത്തെ വിഭാഗത്തിലുള്ള സമാസങ്ങൾക്ക് ഒരു പ്രത്യേക entry അനാവശ്യമാണ്, രണ്ടാമത്തെ വിഭാഗത്തിന് ആവശ്യവും. Contentsിന്റെ contributionsിൽ ഈവിധം restriction ഇല്ലെങ്കിൽ പതിര് കൂടുതലും നെല്ല് കുറവും ആകും.
 • Smc camp പോലെ സ്ഥിരം ഇവന്റുകൾ നടത്തിയാൽ ചെയ്തെടുക്കാവുന്നതേ ഉള്ളൂ. വൃത്തിയുള്ള പ്ലാറ്റ്ഫോം ഉണ്ടെങ്കിൽ മൊബിലൈസെഷൻ ഒരു പണിയല്ല
 • Athum ente alochanayl ndarnu 😁
 • @mujeebcpy #26069 06:27 AM, 05 Sep 2021
  Ath pakshe smc cheyyanda karyamilla. Munp paranjath language aayt bandhamundallo
 • @sthottingal #26070 07:20 AM, 05 Sep 2021
  ഈ സോഫ്റ്റ്‌വെയറിനെപ്പറ്റി ആർക്കെങ്കിലും കൂടുതലറിയാമോ?
 • https://lipimalayalam.org/

  https://www.facebook.com/lipi.malayalam/

  Got these from a quick googling
  Log in or sign up to view

  See posts, photos and more on Facebook.

 • What is the need of this paid ---
  ?
  Windows already have inscript and manglish typing as default
 • 🤷‍♂ They might not aware about default manglish typing
 • Ah it is only in latest windows 10.
 • @mujeebcpy #26076 07:45 AM, 05 Sep 2021
  Lot of people still use 7 😝
 • This software is old. 2013
 • I know. Why they teaching it now?
 • Is it really the first കംപ്യൂട്ടർ ഭാഷാസഹായി ?
 • @tachyons ↶ Reply to #26080 #26081 08:34 AM, 05 Sep 2021
  പരസ്യത്തിൽ പറയുന്ന സോപ്പ് തേച്ചിട്ടാണോ സിനിമാ നടീ നടന്മാർ "വെളുത്ത്" ഇരിക്കുന്നത് എന്ന് നമ്മൾ ചോദിക്കാറുണ്ടോ ? അത് പോലെ ഒരു പരസ്യമായി കണ്ടാൽ മതി
 • പരസ്യത്തിൽ കള്ളം പറയാൻ ഓക്കെയാലേ
 • ഫെർഫെക്റ്റ് ഓക്കെ
 • @mujeebcpy #26085 08:56 AM, 05 Sep 2021
  what?
 • @ssiyad ↶ Reply to #26085 #26086 08:58 AM, 05 Sep 2021
  dupe
 • Nope it was me 😳
 • @mujeebcpy #26088 09:02 AM, 05 Sep 2021
  ഡെസ്ക്ടോപില് മാത്രേ ഈ മെസേജ് കാണാനുള്ളൂ.
 • @nambolan made you a admin. Maybe that's why the message is showing in Desktop
 • Ah. Ippazha arinjath 😁
 • നല്ല മൂസിക്ക് 🙈
 • ജീവിക്കണം, ജീവിക്കാൻ കാശ് വേണം. അതുകൊണ്ട് അതുണ്ടാക്കിയ ആള് കഷ്ടപ്പെട്ട് ഓടിനടന്ന് വിൽക്കുന്നു. നമ്മുടെ വർണ്ണവുമായി ഒരു താരതമ്യത്തിന് പോലും സാധ്യത ഇല്ലാത്ത ഒന്നാണ്. പക്ഷെ ഒരു user level documentation-ന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്ത് നോക്കിയാൽ വർണ്ണം വളരെ ശോകമാണ്.
 • വർണ്ണത്തിന്റെ വിപണന സാധ്യത പഠിപ്പിച്ചാൽ ആളതും വിൽക്കും
 • @akshay ↶ Reply to #26093 #26095 09:21 AM, 05 Sep 2021
  കോവിഡ് ഒക്കെ വന്ന് എല്ലാരും തകർന്നിരിക്കുവാണല്ലോ
 • അതെ, അത് മാത്രമല്ല, ആളൊരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. ആളുടെ കയ്യിലുള്ള ചുരുക്കം ചില സാധനങ്ങളേ ആൾക്ക് വരുമാനമാർഗ്ഗം ആക്കാനാവൂ. അതിലൊന്നാണ് ഇത്. അഞ്ചോ ആറോ സ്റ്റാഫുണ്ടായിരുന്നു. ഇപ്പോ എന്താ അവസ്ഥ എന്നയില്ല.
 • @1043521992 #26097 09:28 AM, 05 Sep 2021
  Video from Sooraj Kenoth
 • @tachyons #26098 09:29 AM, 05 Sep 2021
  ഗ്രൂപ്പിൽ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കൂ, ദയവ് വിഷയത്തിന്റെ മെറിറ്റിൽ മാത്രം ചർച്ച ചെയ്യൂ
 • നിങ്ങളുടെ നാട്ടുകാരനാണല്ലോ
 • 🤔🤔
 • എനിക്ക് നേരിട്ടറിയാം
 • @tachyons ↶ Reply to #26100 #26102 09:36 AM, 05 Sep 2021
  സജീവ രാഷ്ട്രീയ പ്രവർത്തകൻ ആവുക, സാധനങ്ങൾ വിൽക്കാനറിയുക എന്നതൊന്നും തെറ്റല്ല, അതൊന്നും ഈ ഗ്രൂപ്പിന്റെ വിഷയവുമല്ല
 • ആളൊരു കുറേയോക്കെ ജന്യൂൻ ആയ ഒരു മനുഷ്യനാണ്. പണ്ട് ചെയ്തിരുന്ന പോലെ ആളെ കേറി അറ്റാക്ക് ചെയ്യണ്ട എന്ന് കരുതി പറഞ്ഞതാണ്.
 • @nambolan ↶ Reply to #26102 #26104 09:39 AM, 05 Sep 2021
  അതെ. ഇത് ആ വ്യക്തിയെ ആക്രമിക്കുന്ന തരത്തിലോട്ട് പോകുന്നു. ആയിരത്തിലധികം ആളുകളുള്ള ഒരു ഗ്രുപ്പാണ്.
  സോഫ്റ്റ്‍വെയറിനെ കുറിച്ച് പറയാം.
 • @akshay #26105 09:41 AM, 05 Sep 2021
  "സജീവ രാഷ്ട്രീയം" compliment അല്ലേ :D
 • "ടെക്നോളജി" മാത്രേ ഉള്ളോ?
  😏

  അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങൾ, രാഷ്ട്രീയ പ്രശ്നങ്ങൾ, ജോലി, വരുമാനം ഒന്നും വിഷയമല്ലേ?
 • വീഡിയോ കണ്ടത്തിൽ വെച്ച് നല്ല documentation ഉള്ളതായി കാണുന്നു. ശരിയാണ്, സോഫ്റ്റ്‌വെയർ ഉണ്ടാക്കൽ ഒന്ന്, അതിന് സപ്പോർട്ട്, സംശയ നിവാരണം, maintenance അങ്ങനെ മറ്റ് കാര്യങ്ങളും കൂടി വേണമല്ലോ
 • @subins2000 #26108 10:10 AM, 05 Sep 2021
  പിന്നെ ഇവർക്ക് one-click-phone-call സപ്പോർട്ട് സിസ്റ്റവും ഉണ്ട്. വർണ്ണത്തിന് ഉള്ളത് ഒരു ടെലഗ്രാം ഗ്രൂപ്പും
 • സ്വതന്ത്ര സോഫ്റ്റ്‌വെയർ പൈസയ്ക്ക് വിൽക്കുന്നതിൽ പ്രശ്നമില്ല, ഇങ്ങനെ paid സപ്പോർട്ട് സിസ്റ്റം ഉള്ളത് നല്ലത് തന്നെ
 • അവര് നല്ലൊരു സർവ്വീസ് പ്രൊവൈഡർ ആണ്. ഒരു കൂട്ടായ്മ എന്ന നീലയിലോ registered charitable society എന്ന നിലയിലോ അവരെ സഹായിക്കാനായാൽ അത് സ്വതന്ത്ര സോഫ്റ്റ് വെയറിന് ഒരു മുതൽക്കൂട്ടാവും
 • @anivar ↶ Reply to #26110 #26111 01:28 PM, 05 Sep 2021
  അവർ സോഫ്റ്റ്‌വെയർ സ്വതന്ത്രമാക്കുകയാണെങ്കിൽ അല്ലേ അത്. എന്റെ അറിവിൽ ഇപ്പോഴും പ്രൊപ്രൈറ്ററിയായ എന്താണെന്ന് വ്യക്തതയില്ലാത്ത ഒരു സൊല്യൂഷനെപ്പറ്റി നമ്മൾ ഇങ്ങനെ ചർച്ചിക്കേണ്ട കാര്യമില്ല. എന്നാൽ അത്തരം സൊല്യൂഷനുകളുടെ ഗവണ്മെന്റ് പ്രൊമോഷൻ ഒരു കൺസേണാണ്
 • അവരെ "എങ്ങനെ തടയാം" എന്നതിനേക്കാൾ അവരെ എങ്ങനെ നമ്മുടെ കൂടെ കൂട്ടാം എന്നല്ലേ ആലോചിക്കേണ്ടത്?
 • @1043521992 #26113 01:53 PM, 05 Sep 2021
  പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു രജിസ്റ്റ്രേഡ് ചാരിറ്റബിൽ സൊസൈറ്റി എന്ന നിലയിൽ SMC ഒരാളുടെ വരുമാനം തടയാനാണോ അതോ ജീവിതനിലവാരം മെച്ചപ്പെടുത്താനാണോ ശ്രമിക്കേണ്ടത്?
 • @anivar ↶ Reply to #26112 #26114 01:55 PM, 05 Sep 2021
  തടയൽ എന്നതൊക്കെ സൂരജിന്റെ പദപ്രയോഗമാണ് . എന്റേതല്ല.

  അവർ സ്വതന്ത്രസോഫ്റ്റ്‌വെയർ അല്ല പുറത്തിറക്കുന്നത് എന്നതിനാൽ ആ ചർച്ചയ്ക്ക് ഈ ഗ്രൂപ്പിൽ പ്രസക്തിയില്ല എന്ന് മാത്രമാണ് പറഞ്ഞത്
 • @tachyons and @nambolan ഞാൻ ഇവിടെ ഒരാളെ എന്തുകൊണ്ടാണ് "വ്യക്തിപരമായി" പരാമർശിച്ചത് എന്ന് മനസിലായിക്കാണും എന്ന് വിചാരിക്കുന്നു
 • അവർ മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചാണ് സംസാരിക്കുന്നത്. അത് ഈ ഗ്രൂപ്പിന്റെ താല്പര്യത്തിൽ വരുന്ന ഒന്നല്ലേ?
 • @anivar ↶ Reply to #26116 #26117 01:58 PM, 05 Sep 2021
  സ്വതന്ത്രമായ സോഫ്റ്റ്‌വെയറാണ് പുറത്തിറക്കുന്നതെങ്കിൽ ഈ ഗ്രൂപ്പിന്റെ വിഷയമാണ്. അല്ലെങ്കിൽ അല്ല. എന്നാൽ അസ്വതന്ത്ര മലയാളം സോഫ്റ്റ്‌വെയറിനുള്ള ഗവണ്മെന്റ് പ്രമോഷൻ ഉണ്ടാവൽ എന്ന കാര്യം കൺസേണുമാണ് . അവിടെയും ആ‌ കമ്പനിയല്ല സർക്കാർ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്ററി പിന്തുണയാണ് കൺസേൺ
 • @anivar #26118 01:59 PM, 05 Sep 2021
  സൂരജിനു പരിചയമുള്ളവരാവാം. പക്ഷേ ഈ വിഷയം ഇനിയും ഓഫ്ടോപ്പിക്കായിഇവിടെ ചർച്ച ചെയ്യേണ്ടതില്ല
 • ആ കമ്പനിയെ സ്വതന്ത്രസോഫ്റ്റ് വെയറിലേക്ക് മാറാൻ സഹായിക്കുകയോ അതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയോ ചെയ്യേണ്ടത് SMC-യുടെ കൺസേൺ അല്ലേ?
 • @anivar ↶ Reply to #26119 #26120 02:01 PM, 05 Sep 2021
  അത് ആ കമ്പനിയുടെ ബിസിനസ് ഇന്ററസ്റ്റായി‌ വന്ന് സ്വമകയെ സമീപിയ്ക്കുകയാണെങ്കിൽ മാത്രം പരിഗണിക്കേണ്ട വിഷയമാണ് . അല്ലാതെ മറ്റു കമ്പനികളും അവരുടെ പ്രൈവറ്റ് ബിസിനസും സ്വമകയുടെ കൺസേണല്ല
 • തടയൽ എന്റെ പ്രയോഗം തന്നെയാണ്. സഹായിക്കുക എന്നതിനേക്കാൾ വെല്ലുവിളികൾ ഉണ്ടാക്കുക എന്ന് പറയുന്നത് തടയൽ തന്നെയാണ്.

  സർക്കാർ സംവിധാനങ്ങളിൽ മലയളം കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിന് നിരവധി പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട്. അതൊരു പ്രോബ്ലം സ്റ്റേറ്റ്മെന്റ് ആണ്. ഒരു എന്റർപ്രണർ അത് ഒരു വരുമാനം ആക്കാൻ ശ്രമിക്കുന്നു. യാഥൃശ്ചികമായി അയാളുടെ കയ്യിൽ തടഞ്ഞത് ഒരു പ്രൊപ്രൈറ്ററി സൊലൂഷൻ ആണ്. ആ ഒരു കാരണത്താൽ അത് സർക്കാർ പിന്തുണയ്ക്കരുത് എന്ന് പറയുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് അയാളെ നേരിട്ട് കണ്ട് അതിലും മെച്ചപ്പെട്ട സ്വതന്ത്രസൊലുൻ ഉണ്ട് എന്നും, അതുപയോഗിച്ചും വരുമാനം ഉണ്ടാക്കാനാവും എന്ന് പറഞ്ഞു കൊടുക്കുന്നതും
 • പൊതുപണം SMC വാങ്ങിയിട്ടുണ്ടെങ്കിൽ SMC-ക്ക് ഒരാളുടെ വരുമാനം തടയാൻ ഒരു അവകാശവും ഇല്ല. അയാളും കൂടി നികുതി അടച്ചുണ്ടാക്കിയ പണം കൂടി SMC കൈ പറ്റിയിട്ടുണ്ട്. SMC- എവിടെയാണ് എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട ബാധ്യത അയാൾക്കില്ല.
 • @anivar ↶ Reply to #26121 #26123 02:09 PM, 05 Sep 2021
  ഇവിടെ ആരും വെല്ലുവിളികൾ ഉണ്ടാക്കിയില്ല. തടഞ്ഞുമില്ല. ഇതെല്ലാം സൂരജ് തന്നെയാണ് പറയുന്നത്. സൂരജ് സഹായിയ്ക്കുന്നതിലും ആർക്കും എതിർപ്പില്ല. അത് ഇവിടത്തെ വിഷയമല്ല എന്ന് മാത്രം

  മലയാളംസ്വതന്ത്രസോഫ്റ്റ്‌വെയറിൽ ഉപയോഗിയ്ക്കുന്നതിനു നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന അഭിപ്രായത്തിൽ എനിക്ക് വിയോജിപ്പുണ്ട്. സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്ക് പകരം പ്രൊപ്രൈറ്ററി സൊല്യൂഷനുകൾ ഗവണ്മെന്റുകൾ ഉപയോഗിയ്ക്കുന്നതും അതിനു പ്രമോഷൻ നൽകുന്നതും എല്ലാ സ്വതന്ത്രസൊഫ്റ്റ്‌വെയർ സംഘങ്ങളുടെയും കൺസേണാണ്.

  സൂരജിന്റെ സൗഹൃദങ്ങൾക്കനുസരിച്ചല്ല സ്വതന്ത്ര സോഫ്റ്റ്‌വെയർ നിലപാട് എടുക്കേണ്ടത്
 • @anivar ↶ Reply to #26122 #26124 02:12 PM, 05 Sep 2021
  ഇതൊക്കെ ഓവറാണ് സൂരജ്. പൊതുപണത്തിലല്ല സ്വമക പ്രവർത്തിക്കുന്നത്. വ്യക്തികളുടെ സന്നദ്ധപ്രവർത്തനത്തിനാലാണ്. ഒരു സർക്കാർധനസഹായവും SMC യ്ക്കില്ല. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പ്രൊജക്റ്റുകളുടെ എല്ലാം പബ്ലിക് റിലീസും നടന്നിട്ടുണ്ട് .
 • @1043521992 #26125 02:17 PM, 05 Sep 2021
  "മലയാളംസ്വതന്ത്രസോഫ്റ്റ്‌വെയറിൽ ഉപയോഗിയ്ക്കുന്നതിനു നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന അഭിപ്രായത്തിൽ എനിക്ക് വിയോജിപ്പുണ്ട്. "

  ഇങ്ങനെ ഞാൻ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

  "സൂരജ് സഹായിയ്ക്കുന്നതിലും ആർക്കും എതിർപ്പില്ല. "

  ഞാൻ ഒരാളെ സഹായിക്കണം എന്ന് തീരുമാച്ചിട്ടുണ്ടെങ്കിൽ എനിക്ക് മുന്നിൽ തടസങ്ങൾ വന്നാൽ ഞാൻ അത് നീക്കിതന്നെ ചെയ്യും. ഇവിടെ എന്റെ കൺസേൺ അതല്ല. എനിക്ക് അയാളെ സഹായിക്കാനാവില്ല, അതുകൊണ്ട് തന്നെ അയാളെ തടസ്സപ്പെടുത്താനും ഉദ്ദേശമില്ല.

  "സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്ക് പകരം പ്രൊപ്രൈറ്ററി സൊല്യൂഷനുകൾ ഗവണ്മെന്റുകൾ ഉപയോഗിയ്ക്കുന്നതും അതിനു പ്രമോഷൻ നൽകുന്നതും എല്ലാ സ്വതന്ത്രസൊഫ്റ്റ്‌വെയർ സംഘങ്ങളുടെയും കൺസേണാണ്."

  മുൻപിൻ നോക്കാതെ ഉള്ള അന്ധമായ ഈ കൺസേണിനെ കുറിച്ചാണ് എന്റെ കൺസേൺ. ഒരു എന്റർ പ്രണർ ലൈഫും ഒരു ആക്റ്റിവിസം ലൈഫും രണ്ടും രണ്ടാണ്. മാസാവസാനം ശമ്പളം എടുത്തില്ലെങ്കിലും ശമ്പളം കൊടുക്കാനാവണം എന്ന ഒറ്റലക്ഷ്യത്തിലേക്ക് പലപ്പോഴും എന്റർപ്രണർസ് ചുരുങ്ങിപ്പോകും. ആഗ്രഹിച്ചിട്ടല്ല, സാഹചര്യം കൊണ്ട് പറ്റുന്നതാണ്. അവിടെ അത്തരം എന്റർപ്രണർസിനെ സഹായിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം നമുക്കോരോരുത്തർക്കും ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

  "സൂരജിന്റെ സൗഹൃദങ്ങൾക്കനുസരിച്ചല്ല സ്വതന്ത്ര സോഫ്റ്റ്‌വെയർ നിലപാട് എടുക്കേണ്ടത്"

  എനിക്ക് അറിയാം എന്ന് പറഞ്ഞതിനെ ഈ രീതിയിലേക്ക് ക്വോട്ട് ചെയ്യേണ്ടതില്ല. സ്വതന്ത്രസോഫ്റ്റ് വെയർ നിലപാടിലെ കുറിച്ചല്ല ഞാൻ പറഞ്ഞത്, രജിസ്റ്റർ ചെയ്ത ഒരു പബ്ലിക്ക് ചാരിറ്റബിൾ സോസൈറ്റിയുടെ നിലപാടിനെ കുറിച്ചാണ്.
 • വ്യക്തികൾ SMC-യിൽ സ്വകാര്യതാല്പര്യത്തിലാണോ പൊതുതാല്പര്യത്തിലാണോ പ്രവർത്തിക്കുന്നത്?
 • @anivar #26127 02:25 PM, 05 Sep 2021
  ക്വോട്ടുകൾ എല്ലാം സൂരജ് പറഞ്ഞതു തന്നെ. തടസ്സമായാലും പ്രശ്നമായാലും ഇതെല്ലാം ഒരു നോൺ ഇഷ്യൂവിന്റെ മേലുള്ള അറ്റൻഷൻ സീക്കിങ് മാത്രം. ഏതൊ ഒരു കമ്പനിയുടെ എന്തോ ഒരു‌സൊല്യൂഷനെന്നത് ഓഫ്ടോപ്പിക്ക് വിഷയമാണ് . സൂരജിനത് എത്ര പ്രധാനമായാലും .

  എന്നാൽ പൊതുപണം പ്രൊപ്രൈറ്ററി സൊല്യൂഷനുകൾക്കായി ഉപയോഗിയ്ക്കുന്നത് (അത് മലയാളമായാലും മറ്റ് എന്തായാലും) എതിർക്കേണ്ട വിഷയമാണ് എന്നാണെന്റെ എക്കാലത്തെയും നിലപാട്.

  സ്വമക ഇതിലെ സ്റ്റേക്ക്‌ഹോൾഡേർഴ്സ് അപ്രോച്ച് ചെയ്താൽ നിലപാട് എടുത്തോളും. അങ്ങനെ ഒരു സാഹചര്യം ഇപ്പോഴില്ല എന്നുമാത്രമല്ല ഏതോ കമ്പനിയുടെ എന്തോ സൊല്യൂഷൻ എന്നത് ഇപ്പോഴും ഓഫ്‌ടോപ്പിക് വിഷയം മാത്രമാണ്

  ഒപ്പം ഈ ഓഫ് ടോപ്പിക് ചർച്ച നമുക്ക് അവസാനിപ്പിച്ചൂടെ
 • @anivar #26128 02:36 PM, 05 Sep 2021
  ഒപ്പം എന്റർപ്രണർ ഒരു വിശുദ്ധ പശുവല്ല എന്നുകൂടി പറയുന്നു
 • SMC-കേവലം ഒരു സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മ മാത്രമല്ല, സ്വകാര്യത മുതൽ പോളിസി വരെ നിരവധി കാര്യങ്ങളിൽ ഇടപെടുന്ന, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുള്ള ഒരു കൂട്ടായ്മ കൂടിയാണിത്. അതുകൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടതും അതിലെ ഒരു തൊഴിലവസരവുമായി ബന്ധപ്പെട്ട കാര്യം ഓഫ് ടോപ്പിക്ക് ആണെന്ന് ഞാൻ അംഗീകരിക്കുന്നില്ല.

  എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അനിവറിനുള്ള അനിവറും. എന്റെ നിലാപാടും അനിവറിന്റെ നിലപാടും എല്ലാവർക്കും വ്യക്തമായിട്ടുണ്ടെന്നും വിശ്വിസിക്കാം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ നമുക്ക് ഈ ചർച്ച തുടരാം. ഇല്ലെങ്കിൽ ഇവിടെ നിർത്താം.

  എന്തായാലും ഈ കോവിഡും പ്രശ്നങ്ങളും വന്ന് മനുഷ്യൻ നിലനിന്ന് പോകാൻ കഷ്ടപ്പെടുന്ന സമയത്ത് ആളുകളെ സഹായിക്കുക എന്നുള്ളത് SMC-യുടെ ഉത്തരവാദിത്തമാണ് എന്ന് ഞാൻ അടിയുറച്ച് നിൽക്കുന്നു. അപേക്ഷയുമായി SMC-യെ സമീപിക്കണം എന്ന് പറഞ്ഞത് അനിവറിന്റെ മാത്രം അഭിപ്രായം ആയിരിക്കും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.
 • അതെ, ആക്റ്റിവിസവും
 • @anivar #26131 02:40 PM, 05 Sep 2021
  സ്വതന്ത്രസോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങും ഡിജിറ്റൽ അവകാശങ്ങളും എന്നത് രാഷ്ട്രീയലക്ഷ്യമാണെങ്കിൽ അങ്ങനെത്തന്നെ. അതല്ല ആക്റ്റിവിസമാണെങ്കിൽ അങ്ങനെ. ഇനി സ്വതന്ത്ര എന്റർപ്രണർഷിപ്പാണിതെങ്കിൽ അതും അങ്ങനെ. പക്ഷേ അടിത്തറ അതാണ്. അതുവിട്ട് ഒരു കളിയില്ല 😁
 • @Haripand #26132 04:31 PM, 05 Sep 2021
 • 06 September 2021 (3 messages)
 • @ramesan #26133 03:26 AM, 06 Sep 2021
 • @dzidzau #26134 01:06 PM, 06 Sep 2021
  മലയാളം കയ്യെഴുത്ത് ലിപി ആക്കി മാറ്റാൻ മികച്ച മാർഗ്ഗം ഏതാണ്? ടാബ്ലറ്റ് പെൻ, സാംസങ് നോട്ട് പോലുള്ള ഡിവൈസ്, ഐപാഡ്? ഇതിന് അനുയോജ്യമായ ആപ്പ്. സോഫ്റ്റ്‌വെയർ?
 • ഫോണ്ട് ഉണ്ടാക്കുന്നതാണോ ഉദ്ദേശിച്ചത്?
 • 08 September 2021 (1 messages)
 • @ipmurali #26136 01:53 PM, 08 Sep 2021
  https://www.clubhouse.com/event/xnRb35nQ
  ഐടി@സ്കൂൾ
  ഇരുപതാണ്ട് പിന്നിടുമ്പോൾ...

  14-09-2021 ചൊവ്വാഴ്ച വൈകീട്ട് 7:00 മണി
  ഐടി@സ്കൂൾ ഇരുപതാണ്ട് പിന്നിടുമ്പോൾ.... - Knowledge Freedom Club

  Tuesday, September 14 at 7:00pm IST with അനിൽ കെ വി, Dhanya Dharmajan, Santhosh V, saritha satheesh, PRASOBH CHATHOTH, Sivahari Nandakumar, Joseph Thomas. ഐടി@സ്കൂൾ ഇരുപതാണ്ട് പിന്നിടുമ്പോൾ....

 • 09 September 2021 (15 messages)
 • @mujeebcpy #26137 06:12 AM, 09 Sep 2021
 • New movie title. Neither oldlipi nor newlipi
 • @manojkmohan #26139 07:34 AM, 09 Sep 2021
  നല്ല കൂറയായിട്ടുണ്ട് 🙈
 • @akshay ↶ Reply to #26138 #26140 07:34 AM, 09 Sep 2021
  This is postmodern ലിപി
 • @akshay #26141 07:35 AM, 09 Sep 2021
  Mark my words. 25 years from today, SMC font will include this glyph :D
 • True, otherwise SMC can not be there in the picture for long
 • It's Microsoft lipi

  https://twitter.com/santhoshtr/status/1431274074009833477/photo/1
  Santhosh Thottingal

  @TiroTypeworks Thanks. A friend showed me this in use in a notice at a laboratory. Here is a screenshot. I have no idea how the ss01 got selected for this.

 • @subins2000 #26144 07:41 AM, 09 Sep 2021
  ബഗ്ഗുകളൊക്കെ feature ആവുന്നു 🙊
 • മാറ്റങ്ങൾ ആവശ്യമായാൽ സ്വീകരിച്ചേ പറ്റൂ
 • പക്ഷേ അത് സംഭവിക്കുന്നത് ഡെവലപ്പറുടെ തെറ്റുകൊണ്ടാണെന്ന് മാത്രം 🥶
 • It's a bug. Since they have a large userbase, they can just force bugs, changes to anything and people just follow ? Sounds like abuse of power
 • @1021258143 #26150 05:19 PM, 09 Sep 2021
  ഇലുസ്ട്രേറ്ററിൽ മലയാളം യൂനീ കോഡിൽ ചില്ലക്ഷരങ്ങൾ വരുന്നില്ല. സഹായിക്കാമോ?
 • Exactly, but after all it's a game of survival. We should not forget Darwin
 • Not always. അനിവർ പറഞ്ഞ വാചകം വളരെ പ്രസക്തമാണ്.

  "എന്റർപ്രണർ ഒരു വിശുദ്ധ പശുവല്ല"
  😊
 • So we have sacrificed our language to Microsoft and they can do whatever they want and we should just follow ?
 • 10 September 2021 (13 messages)
 • Survival of the fittest എല്ലായിടത്തും ബാധകമാണ്. ആളുകൾക്കെന്താണോ വേണ്ടത് അത് നമുക്ക് കൊടുക്കാനാകണം എന്ന് പറയുന്നതിനോടൊപ്പം അവർക്കെന്താണ് വേണ്ടത് എന്ന് തോന്നിക്കുന്നതിൽ നമുക്കും സ്വാധീനമുണ്ടാക്കാനാകണം. ആളുകൾ നമ്മളെ തേടി വരുന്നതും കാത്തിരുന്നാൽ ഒന്നും നടക്കില്ല. നമ്മള് അവരെ തേടിയിറങ്ങണം.
 • @1043521992 #26155 03:05 AM, 10 Sep 2021
  ഞാൻ കുറച്ചായി എല്ലാ പണികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. തിരിച്ച് ആക്റ്റീവ് ആയാലോ എന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോ എന്തൊക്കെയാണ് നടക്കുന്നത് എന്നറിയില്ല.

  1. ഇപ്പോൾ smc യിൽ എത്ര active contributors ഉണ്ട്?

  2. എന്തൊക്കെയാണ് active projects?

  3.എന്തൊക്കെയാണ് outreach പ്രോഗ്രാമുകൾ?

  ഇതൊക്കെ അറിയാൻ വഴിയുണ്ടോ?
 • Good to see you plan to be active again. For the last couple of years, we have been publishing detailed monthly reports on every activity we do in our blog. @moolekkari was compiling and publishing it.
 • @sthottingal #26157 04:56 AM, 10 Sep 2021
  യുണിക്കോഡിന്റെ 14.0.0 പതിപ്പ് ഈ മാസം 14 ന് പുറത്തിറങ്ങും. ഡ്രാഫ്റ്റ് https://www.unicode.org/versions/Unicode14.0.0/ ഇവിടെയുണ്ട്. മലയാളത്തിനെ സംബന്ധിച്ചിടത്തോളം ന് + റ, ൻ+്+റ എന്നീ രണ്ടു രീതിയിലുള്ള ന്റ കളും തുല്യമാണെന്ന് 12-ാം അദ്ധ്യായം ഒമ്പതാം ഭാഗത്തിൽ-പേജ് 525ൽ ചേർത്തിട്ടുണ്ട്.
 • This mean search engines will have to establish canonical equivalence for both, right?
 • യെസ്.
  Implementations should treat <na, virama, rra> in existing text as equivalent to the recommended representation for the conjunct z, <chillu-n, virama, rra>.
 • @balasankarc #26160 05:15 AM, 10 Sep 2021
  👍🏼👍🏼
 • @sthottingal #26161 05:15 AM, 10 Sep 2021
  Not only search engines, all applications should be aware of this nuances and normalize content as needed.We already handle this in normalization stage for mlmorph and other applications
 • What about ന്‌ + zwj + റ ?
  Followed by windows fonts
 • ഓക്കെ, ഞാൻ ജോയ്സുമായി ബന്ധപ്പെടാം
 • @Ishikawa90 #26165 07:19 AM, 10 Sep 2021
 • The blogposts answer this. Best to look there
 • 11 September 2021 (4 messages)
 • 🙂👍
 • @Larialli #26169 02:41 PM, 11 Sep 2021
 • @Superfillippo #26170 04:40 PM, 11 Sep 2021
 • @Bilal52 #26174 09:08 PM, 11 Sep 2021
 • 12 September 2021 (6 messages)
 • @419149764 #26175 06:16 AM, 12 Sep 2021
 • @shanavasm #26176 06:17 AM, 12 Sep 2021
  Indic keyboard crashes on calyx
  Os
 • @shanavasm #26177 06:19 AM, 12 Sep 2021
 • Better to ask in @indickeyboard
 • @shanavasm #26179 06:20 AM, 12 Sep 2021
  Thanks
 • @shanavasm #26180 06:20 AM, 12 Sep 2021
  Will forward there